Mélange

Of Flavours & Tastes…

Sharkkara Upperi / Sharkkara varatti ~ Banana Chips coated with Jaggery ! ~Guest Post by Bindu of Adukkalathalam & Onam Wishes…

The traditional floral arrangement welcoming Mahabali on the day of Onam.Composed & Clicked by Bindu
This year I am excited to bring a guest post for Onam at Melange…I had this yearning to bring Kerala here.The true fragrance and flavor of Onam. Suddenly I thought of Adukkalathalam where I run to inhale my homeland.Bindu,the author of this blog is more than a friend to me.Kind of unique relation.When I approached Bindu for this guest post,the humble soul – she soon emerged with few suggestions and I didn’t give a second thought when I picked sharakkara upperi/sharkkara varatti recipe from among them.

The few moments I feel for the smell of my village and I am deeply nostalgic,I reach her space “Adukkalathalam” where you have the real authentic aroma of a traditional Kerala Vegetarian Kitchen.The very aesthetic Bindu is an extremely talented photographer too which you can see here.So,what more I can bring you readers ? Better than this very traditional recipe of Sharkkara upperi or Sharkkara Varatty from such an authoritative source ?

Love you Bindu for the person and blogger you are..

This is a Malayalam post and for the ones who want the recipe in English,I will do that.Enjoy and Have a peaceful Onam !

ശർക്കരയുപ്പേരി(ശർക്കരവരട്ടി)
ഓണപ്പാചകത്തേക്കുറിച്ച് പറയുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന മുഖം അമ്മാവന്റേതാണ്. ഓണം, വിഷു, പിറന്നാളുകൾ മുതലായ വിശേഷാവസരങ്ങളിൽ അടുക്കളയുടെ നിയന്ത്രണം അമ്മാവന്റെ കീഴിലായിരിക്കും. ഒരു പാചകവിദഗ്ദ്ധൻ തന്നെയായിരുന്ന അമ്മാവനാണ് വിഭവങ്ങളൊക്കെ ഒരുക്കുക. അമ്മയ്ക്കും മറ്റുള്ളവർക്കുമൊക്കെ സാധനങ്ങൾ അടുപ്പിച്ചുകൊടുക്കൽ, തേങ്ങ ചിരകൽ, അരയ്ക്കൽ മുതലായ പണികളുമായി സഹായികളായി നിൽക്കേണ്ട കാര്യമേയുള്ളു. ഞങ്ങൾ കുട്ടികളെക്കൊണ്ട് അല്ലറ ചില്ലറ പണികൾ ചെയ്യിക്കുന്നതോടൊപ്പം, പാചകത്തിന്റെ വിവിധ വശങ്ങൾ കണ്ടുമനസ്സിലാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു, അമ്മാവൻ. പാചകാഭിരുചി ഉള്ളവർക്ക് ഒന്നാന്തരം കളരികളായിരുന്നു അന്നൊക്കെ അത്തരം അവസരങ്ങൾ.  വിഭവങ്ങളുടെ രുചിനിലവാരം  ഞാനിന്നും നിശ്ചയിക്കുന്നത് അന്നത്തെ ആ പഴയ രുചികളുമായി താരതമ്യം ചെയ്താണ്. അമ്മാവൻ ഉണ്ടാക്കിയിരുന്നതിന്റെ അതേ രുചി ഒത്തുവന്നാൽ മനസ്സിന് നല്ല  സംതൃപ്തിയുണ്ടാവും. അങ്ങനെ ആയില്ലെങ്കിലോ, എവിടെയോ എന്തോ പിശകു പറ്റിയെന്നർത്ഥം!
ഓണക്കാലത്ത് ഉപ്പേരികൾ, പുളിയിഞ്ചി മുതലായവയൊക്കെ നേരത്തേ തയ്യാറാക്കിവയ്ക്കും. നേന്ത്രക്കായ വട്ടത്തിൽ നുറുക്കിയുള്ള ഉപ്പേരി ഓണത്തിന് പതിവില്ലായിരുന്നു. പകരം നാലാക്കി നുറുക്കിയ ഉപ്പേരിയാണ് ഉണ്ടാക്കുക. പിന്നെ ശർക്കര ഉപ്പേരിയും. ആദ്യത്തെ തവണ ഉപ്പേരി വറുത്തുകോരിയാലുടനെ “ഉപ്പും മൂപ്പുമൊക്കെ പാകത്തിനാണോന്ന് നോക്കിനെടാ പിള്ളേരെ” എന്നൊരു വിളി വരും, അടുക്കളയിൽ നിന്ന്.  ഞങ്ങൾ കാതോർത്തിരിക്കുന്ന വിളിയായിരിക്കുമത്. കൊച്ചുകൊച്ചു ഇലച്ചീന്തുകളിൽ ഓരോ പിടി ഉപ്പേരി ഞങ്ങളെ കാത്ത് അടുക്കളത്തളത്തിൽ നിരന്നിരിക്കുന്നുണ്ടാവുമപ്പോൾ…
ഓർമ്മകൾ….ഓർമ്മകൾ……
ഓണം ഓർമ്മകളുടെ ഉത്സവമാണ്……കൊടിയേറ്റവും പാണികൊട്ടും ശീവേലിയും വാദ്യമേളങ്ങളും  എഴുന്നള്ളിപ്പും വെടിക്കെട്ടും ആറാട്ടുമൊക്കെയുള്ള ഒരു ഉത്സവം……!! 
വിശേഷാവസരങ്ങളിൽ സദ്യയൊരുക്കുമ്പോൾ മിക്കവാറും വിഭവങ്ങളൊക്കെ ഒന്നുതന്നെ. എങ്കിലും ഓണക്കാലത്ത് ഒട്ടും ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ് അടയും പഴം നുറുക്കും ശർക്കരയുപ്പേരിയുമൊക്കെ. നേന്ത്രക്കായ വറുത്തെടുത്ത് ശര്‍ക്കരപ്പാവിലിട്ടു തയ്യാറാക്കിയെടുക്കുന്ന ശര്‍ക്കരയുപ്പേരി ഏവര്‍ക്കും സുപരിചിതമാണല്ലൊ.  ശർക്കരവരട്ടി, ശർക്കരപുരട്ടി എന്നിങ്ങനെയും പേരുകളുണ്ട്.  ഇതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?  അത്ര വലിയ ബുദ്ധിമുട്ട് എന്നൊന്നും പറയാനില്ല. ശ്രമിച്ചാൽ നടക്കാവുന്ന കാര്യമേയുള്ളു.

*ആവശ്യമുള്ള സാധനങ്ങൾ:
  •  നേന്ത്രക്കായ – ഒരു കിലോ
  •  ശര്‍ക്കര – 300 ഗ്രാം
  •  ചുക്കുപൊടി – ഒന്നര ടീസ്പൂണ്‍
  •  ജീരകപ്പൊടി(ജീരകം വറുത്തു പൊടിച്ചത്) – ഒന്നര ടീസ്പൂണ്‍
  •  നെയ്യ് – രണ്ടു ടീസ്പൂണ്‍
  •  പഞ്ചസാര – ഒരു  ടേബിൾ സ്പൂണ്‍
  •  സ്വല്പം മഞ്ഞൾപ്പൊടി
  •  വെളിച്ചെണ്ണ – വറുക്കാനാവശ്യമായത്
ഉണ്ടാക്കുന്ന വിധം:
നേന്ത്രക്കായ തൊലികളഞ്ഞശേഷം മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ പതിനഞ്ചു മിനിട്ടോളം മുക്കിവയ്ക്കുക.

 അതിനുശേഷം രണ്ടാക്കി വട്ടത്തില്‍ നുറുക്കിയെടുക്കുക. സാധാരണ കായവറുത്തതിന് നുറുക്കുന്നതിനേക്കാള്‍ കുറച്ചുകൂടി കനത്തിലായിരിയ്ക്കണം കഷ്ണങ്ങള്‍

ചൂടായ വെളിച്ചെണ്ണയിൽ കഷ്ണങ്ങളിട്ട് വറുക്കുക. ഇട്ട ഉടനെ നന്നായി ഇളക്കിക്കൊടുത്താൽ കഷ്ണങ്ങൾ ഒട്ടിപ്പിടിക്കാതിരിക്കും.
കനത്തിലുള്ള കഷ്ണങ്ങളായതിനാല്‍ നന്നായി മൂത്തുകിട്ടാന്‍ കുറച്ചു സമയമെടുക്കും. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. നല്ല പാകമായാല്‍ ഒരു ഇളം ബ്രൗണ്‍ നിറമായിരിയ്ക്കും; കണ്ണാപ്പയിൽ കോരിയെടുത്ത് കുലുക്കിനോക്കിയാൽ നല്ല കിലുകിലാ ശബ്ദം ഉണ്ടാവും.
വറുത്ത കഷ്ണങ്ങള്‍ ഒരു ന്യൂസ്പേപ്പറിലോ മറ്റോ പരത്തിയിട്ട് ചൂടാറാന്‍ വയ്ക്കുക

ഈ സമയംകൊണ്ട് ശർക്കരപ്പാവ് തയ്യാറാക്കാം. ശര്‍ക്കര കുറച്ചു വെള്ളത്തില്‍ അലിയിച്ച് അരിച്ചെടുത്തശേഷം ചുവടു കട്ടിയുള്ള ഒരു പാത്രത്തിലാക്കി അടുപ്പത്തുവച്ച് തുടരെ ഇളക്കുക. കുറച്ചുകഴിയുമ്പോള്‍ വെള്ളം വറ്റി കുറുകാന്‍ തുടങ്ങും. അപ്പോള്‍ തീ കുറയ്ക്കണം. ഇളക്കുന്ന ചട്ടുകം ഇടയ്ക്കിടെ ഉയര്‍ത്തിപ്പിടിച്ച് അതില്‍ നിന്നു ഇറ്റുവീഴുന്ന തുള്ളികള്‍ നിരീക്ഷിയ്ക്കുക. ഇറ്റുവീഴല്‍ ക്രമേണ സാവധാനത്തിലായിവന്ന് അവസാനം ഒരു നൂല്‍പോലെ ആവുന്നതാണ് പാകം. ഈ പരുവത്തില്‍ വാങ്ങിവച്ച് ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്‍ത്തിളക്കിയശേഷം കായവറുത്തതും നെയ്യും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശര്‍ക്കര എല്ലാ കഷ്ണങ്ങളിലും ഒരുപോലെ പിടിച്ചിരിയ്ക്കുന്ന വിധത്തില്‍ നന്നായി ഇളക്കണം.

ഇളക്കിയോജിപ്പിച്ച സമയത്ത് എല്ലാം കൂടി ഒരുമാതിരി കുഴഞ്ഞ പരുവത്തിലായിരിയ്ക്കുമെങ്കിലും ചൂടാറുന്തോറും കട്ടിയാവാന്‍ തുടങ്ങും. അപ്പോള്‍ ഒന്നുകൂടി നന്നായി ഇളക്കി,  കട്ടപിടിച്ചിരിയ്ക്കുന്ന കഷ്ണങ്ങളുണ്ടെങ്കിൽ അവ ചൂടാറുന്നതിനുമുമ്പേതന്നെ വേര്‍പെടുത്തിവയ്ക്കണം.തണുത്തശേഷംവേർപെടുത്താൻ നോക്കിയാൽ പൊട്ടിപ്പോയെന്നുവരാം.

നന്നായി ചൂടാറിയാല്‍ ശര്‍ക്കര‌ഉപ്പേരി റെഡി!




എല്ലാർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ…! 



കുറിപ്പ്:


  1. വറുക്കാനുപയോഗിക്കുന്ന വെളിച്ചെണ്ണ പഴകിയതോ, മറ്റെന്തെങ്കിലും വറുക്കാനുപയോഗിച്ചതോ ആയിരിക്കരുത്
  2. നേന്ത്രക്കായ നല്ലവണ്ണം മൂത്തതായിരിക്കണം; എന്നാൽ പഴുപ്പ് തട്ടിയതായിരിക്കരുത്.
  3. വറുത്തുകോരിയ ഉപ്പേരിയുടെ ഏകദേശം പകുതി അളവാണ് ശർക്കര ഞാനെടുത്തിരിക്കുന്നത്. അതായത്, ഒരു കിലോ കായ വറുത്ത ഉപ്പേരി ഏകദേശം 600 ഗ്രാം ഉണ്ടായിരുന്നു. അങ്ങനെ ശർക്കര 300 ഗ്രാം എടുത്തു. ഈ അളവിൽ എടുത്താൽ ശർക്കരപ്പാവ് ഏതാണ്ട് കൃത്യമായിരിക്കും. ശർക്കരയുടെ അളവ് കൂടിപ്പോയാൽ അവസാനം ശർക്കരപ്പൊടി ബാക്കിയാവും. (പണ്ട് അമ്മാവൻ ഉണ്ടാക്കുമ്പോൾ ശർക്കരപ്പോടി ഇങ്ങനെ ചിലപ്പോൾ ബാക്കി ഉണ്ടാവാറുണ്ട്. അത് പുളിയിഞ്ചി ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കാറാണ് പതിവ്)

*Recipe in English- Sharkkara Varatti
1 kg raw plantain / Nethrakkaya 
300 gm jaggery
1.5 tsp dry ginger powder / chukkupodi /sonth
1.5 tsp cumin powder /jeerakappodi (cumin dry roasted and powdered)
2 tsp ghee
1 tbsp sugar
1/2 tsp turmeric powder
oil as required (coconut oil )
Method 
Remove the plantain from it’s peel.This is very easy.Slit on the plantain open and pull it from out of the peel (These peels can be used for a delicious stir fry).Now dip the peeled plantains in turmeric water for 15 minutes.Pat dry and cut semi circles out of them as shown in the picture.Almost 1/4 inch thick slices.Heat oil in a kadai and fry these slices till crisp.Stir just after placing them in oil so that it won’t stick together.It will take some time since the slices are thicker than in fries.Hence fry till golden brown and crispy.Low-medium flame will be fine.Now allow the fries to cool.Meanwhile melt the jaggery in some water and heat stirring continuously.Observe and bring it to one thread consistency.Switch off and add dry ginger powder and roasted cumin powder.Mix and add the fried plantain slices,ghee and sugar.Mix well so that the jaggery will be coated finely on each of the slices.At this stage you may find it as sticky.But as it’s cooled,it will be  dried.Make sure you mix it properly before completely cooled down.This will bring you individual non-sticky sharkkara varatti.Shift them to an air-tightened jar and enjoy ! 
Advertisements

36 comments on “Sharkkara Upperi / Sharkkara varatti ~ Banana Chips coated with Jaggery ! ~Guest Post by Bindu of Adukkalathalam & Onam Wishes…

  1. Vimitha Anand
    August 23, 2012

    I love this and this looks so perfectly done

    Like

  2. Sayantani
    August 23, 2012

    that first decoration is breathtaking. love the recipe too. so yummy.

    Like

  3. That first pci is brilliant! and the sharkkara varatti is one of my fav snacks from back home – never tire of them and can keep munching on them forever! lovely post, and thanks for bringingback a wave of memories!

    Like

  4. PT
    August 23, 2012

    all the clicks are amazing.. hats off to Bindu and thanks for sharing it dear 🙂

    Like

  5. Swathi Iyer
    August 23, 2012

    sharkkara upperi adipoli, njan try cheythu failed one.

    Like

  6. Shri
    August 23, 2012

    The photograph brought back so many memories- especially the first one with the Mahadevar!
    Just made puli inji and manga kari and this weekend will be with the upperi's! 🙂

    Like

  7. What lovely clicks, these treats I used to have when some friend bought them from the south!
    Thanks for sharing!

    Like

  8. Saraswathi Tharagaram
    August 24, 2012

    Nice post and love the pictures..simply superb..

    Like

  9. I feel so honored to be invited to do a guest post in this blog, which is one of my favorite food blogs I follow. I really enjoyed it. Thank you very much for this opportunity dear dhyuthi….

    Like

  10. Swasthi
    August 24, 2012

    Thanks for sharing this wonderful recipe. iam new to this.

    Like

  11. faseela
    August 24, 2012

    wow…as usual lovely clicks and perfectly done sharkkara upperi…..superb

    Like

  12. Shabbu
    August 24, 2012

    Nice and perfect sharkkara varatti..
    Shabbu's Tasty Kitchen

    Like

  13. Divya Pramil
    August 24, 2012

    Wow awesome clicks and loved the recipe..Thanks both of you!! 🙂

    You Too Can Cook Indian Food Recipes

    Like

  14. Zareena
    August 24, 2012

    mmm….. amazing clicks and perfectly done.

    Like

  15. Rumana Ambrin
    August 24, 2012

    Wow!!! what a dish..

    Like

  16. Bikramjit
    August 24, 2012

    Thanks for translating it to english ..

    Bikram's

    Like

  17. Vidhya
    August 24, 2012

    Lovely post by Bindhu.Sharkkara varratti looks scrumptious.Loved the beautiful clicks.A very happy Onam to you too.

    Like

  18. Kaveri Venkatesh
    August 24, 2012

    The first pic..welcoming mahabali looks really very good…
    Nice post and delicious sharkara varatii

    Like

  19. Suja Manoj
    August 24, 2012

    Great guest post by Bindu,congrats to both of you,I am a great fan of Adukkalathalam:)
    pictures are awesome,perfectly made

    Like

  20. Priya
    August 24, 2012

    Omg, Bindu rocks..That decoration is definitely wonderful and eye pleasing..

    Those jaggery coated banana chips looks seriously divine.

    Like

  21. Priyas Feast
    August 24, 2012

    Wish u happy onam…It took some time for me,to get back the eyes from your pic..Luvly post

    Like

  22. Krithi Karthi
    August 24, 2012

    Looks like you are all geared up for Onam..! lovely guest post
    Krithi's Kitchen – Serve It Griddled

    Like

  23. Leelagovind
    August 25, 2012

    nice to see malayalam and inviting onam spl sweet spicy sakkara upperi from bindu..

    Like

  24. Balachandran V
    August 25, 2012

    അവസാനം ഉപ്പേരി കണ്ടപ്പോള്‍ വായില്‍ വെള്ളം കുടുകുടെന്നു ….! പടങ്ങള്‍ ഉഗ്രന്‍! ബിന്ദുവിന്റെ ഓണ സദ്ദ്യ മനസ്സില്‍ കണ്ടു വയറു നിറക്കട്ടെ!

    Like

  25. Asiya Omar
    August 26, 2012

    Great post.Onam wishes.Thanks for sharing.

    Like

  26. Jay
    August 26, 2012

    wow…marvellous…I'd looove to give it a try..:)
    Tasty Appetite

    Like

  27. Ramya
    August 27, 2012

    First pic is awesome! Already feels like i am in Kerala:-)Thank u ladies for the detailed pictorial of Sharkara Varatti:-)

    Like

  28. Now Serving
    August 28, 2012

    I absolutely LOVE this dish and this is such a wonderful post – bookmarking to try 🙂

    Like

  29. Bindu, love u & umma

    Like

  30. Julie
    August 29, 2012

    wow..beautiful guest post..love this,nice clicks!!
    Happy Onam,Dhyuthi!!

    Like

  31. Reshmi Mahesh
    August 31, 2012

    Lovely guest post and very beautiful clicks…

    Like

  32. Insignia
    September 3, 2012

    Didnt have to know the language 😀 Eyes were enough and I am drooling already!

    Like

  33. Rashida shaikh
    September 3, 2012

    Oops! I missed it, browser failed to reach at your site…thanks for reminding me…Thanks a ton for visiting and following…be in touch.

    Like

  34. Chitra
    September 10, 2012

    I wish to try this. i tasted this sterday in my neigbor's house. loved it 🙂

    Like

  35. Hamaree Rasoi
    September 10, 2012

    Loved the recipe and very nice clicks

    Like

  36. tamilsasikitchen
    September 11, 2012

    Nice clicks…Love it…Like allyour recipes..Happy to follow you…Ll be happy if u step to my space….

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

Information

This entry was posted on August 23, 2012 by in guest post, kerala food, Sadya (സദ്യ), Snacks, Sweets.

Categories

%d bloggers like this: